BusinessKeralaLatest News

ചെലവ് പ്രതിവര്‍ഷം 12,000 കോടി കവിഞ്ഞു; പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് കേരളത്തിന് കനത്ത ബാധ്യത

വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നത് കേരളത്തിന് കനത്ത ബാധ്യതയാവുന്നു. വൈദ്യുതി വാങ്ങാനുള്ള ചെലവ് പ്രതിവര്‍ഷം 12,000 കോടി കവിഞ്ഞതായി കെഎസ്ഇബി രേഖകള്‍. ഉപഭോഗം കുത്തനെ വര്‍ധിച്ചതാണ് തിരിച്ചടിയാവുന്നത്.കൊവിഡ് ലോക്ഡൗണിന് ശേഷമാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നത്. 2022-ന് ശേഷമുള്ള എല്ലാ സാമ്പത്തിക വര്‍ഷങ്ങളിലും വൈദ്യുതി വാങ്ങിയതിനുള്ള ചെലവ് 10,000 കോടി രൂപ കടന്നതായാണ് വിവരവകാശ രേഖകള്‍. 2022-2023 വര്‍ഷത്തില്‍ 11,241 കോടി രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലാണ് ല്‍ 12,983 കോടി രൂപയായിത് ഉയര്‍ന്നു.

2024-25ല്‍ 12,750 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങി. തുകയില്‍ മാത്രമല്ല, വാങ്ങിയ യൂണിറ്റിന്റെ അളവിലും സമാനമായ വര്‍ധനയുണ്ട്.Advertisement2021-22ല്‍ 8,532 കോടി 2016-17ല്‍ 7,393 കോടി, 2017-18ല്‍ 7,526 കോടി, 2018-19ല്‍ 7,869 കോടി, 2019-20ല്‍ 8,680 കോടി, 2020-21ല്‍ 8,058 കോടി എന്നിങ്ങനെയായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ വൈദ്യുതി വാങ്ങാന്‍ ചെലവ് വന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!