KeralaLatest NewsLocal news

മൂന്നാറിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ സ്ഥിരം സന്ദർശകനായി പടയപ്പ

Munnar : ഏതാനും ആഴ്ചകളായി മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിലെ സ്ഥിരം സന്ദർശകനാണ് പടയപ്പ. ഓരോ ദിവസവും പച്ചക്കറി ഉൾപ്പടെയുള്ള മാലിന്യങ്ങൾ പ്ലാന്റിലേയ്ക് എത്തിയ്കുമ്പോൾ പടയപ്പയും ഹാജരാവും. പച്ചക്കറികൾ അകത്താക്കി മടങ്ങും

പ്ലാന്റിലെ സ്ഥിരം സന്ദർശകൻ ആണെങ്കിലും ജീവനക്കാർക്ക് അധികം ബുദ്ധിമുട്ട് സൃഷ്ടിയ്കാതെയാണ് പടയപ്പ, ദിവസേന വന്ന് മടങ്ങുന്നത്. നിലവിൽ അപകടകാരി അല്ലെങ്കിലും, ആക്രമണ ഭീതിയിലാണ് ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നത്

മാലിന്യ പ്ലാന്റിലെ പതിവ്കാരൻ ആയതോടെ പടയപ്പയുടെ തോട്ടം മേഖലയിലെ കറക്കം കുറഞ്ഞിട്ടുണ്ട്. മേഖലയിലെ പച്ചക്കറി കൃഷി ലക്ഷ്യമാക്കിയുള്ള വരവും കുറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!