
അടിമാലി: നിയമവിരുദ്ധമായി വില്‍പ്പന നടത്തുവാന്‍ കൊണ്ടുപോകുകയായിരുന്ന വിദേശമദ്യം അടിമാലി എക്‌സൈസ് റേഞ്ച് സംഘം പിടിച്ചെടുത്തു. അടിമാലി ആയിരമേക്കറില്‍ നിന്നുമാണ് വിദേശമദ്യം പിടിച്ചെടുത്തത്. സംഭവത്തില്‍ കമ്പളികണ്ടം സ്വദേശി റോബിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ പക്കല്‍ നിന്നും വിവിധ ബ്രാന്റുകളിലുള്ള 21 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.
പരിശോധനക്കിടെ പ്രതി ഓടി രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ ശ്രമം വിഫലമാക്കി. അടിമാലിയിലെ വിദേശമദ്യ വില്‍പ്പന ശാലയില്‍ നിന്നും പലതവണകളായി മദ്യം വാങ്ങി സൂക്ഷിച്ച് കമ്പളികണ്ടം മേഖലയില്‍ നിയമവിരുദ്ധ വില്‍പ്പനക്കായി കൊണ്ടുപോകുന്നതിനിടയിലാണ് മദ്യം കസ്റ്റഡിയില്‍ എടുത്തതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.