
അടിമാലി: അടിമാലി ക്ലബ്ബും കട്ടപ്പന ഷൈന്‍ സ്റ്റാര്‍ അക്കാദമിയും ചേര്‍ന്ന് നടപ്പിലാക്കിയ അവധിക്കാല നീന്തല്‍ പരിശീലന പരിപാടിയുടെ നാലാമത് ബാച്ചിന്റെ ഉദ്ഘാടനവും മൂന്നാമത് ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.നീന്തല്‍ അഭ്യസിക്കുവാന്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് പരിശീലനത്തിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അടിമാലി ക്ലബ്ബും കട്ടപ്പന ഷൈന്‍ സ്റ്റാര്‍ അക്കാദമിയും ചേര്‍ന്ന് അവധിക്കാല നീന്തല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

പരിശീലന പരിപാടിക്ക് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.അടിമാലി വൈ എം സി എ പ്രസിഡന്റ് അഡ്വ. ബാബു ജോര്‍ജ്ജ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അടിമാലി ക്ലബ്ബ് പ്രസിഡന്റ് ജോബി കെ ജോസഫ് അധ്യക്ഷത വഹിച്ചു.ഷൈന്‍ സ്റ്റാര്‍ അക്കാദമി ഡയറക്ടര്‍ വിനോസണ്‍ ജേക്കബ്ബാണ് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നത്.അടിമാലി ക്ലബ്ബ് വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് പീറ്റര്‍, പ്രൈം മെമ്പര്‍ കെ ജെ ജോസ്, അഡ്വ. പ്രവീണ്‍ കെ ജോര്‍ജ്ജ്, ജേക്കബ്ബ് പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.നിരവധി കുട്ടികളും രക്ഷിതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.