
അടിമാലി: സംസ്ഥാനത്ത് വേനല്‍മഴക്കണക്കില്‍ ഏറ്റവും പിന്നില്‍ ഇടുക്കി. മാര്‍ച്ച് മുതല്‍ 24 ശതമാനം വേനല്‍ മഴയുടെ കുറവാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളത്.ദീര്‍ഘകാല മഴക്കണക്കിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ വ്യാഴാഴിച്ച വരെ ജില്ലയില്‍ ലഭിക്കേണ്ടത് 361.1 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ 274.3 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 24 ശതമാനം മഴക്കുറവ് ജില്ലയില്‍ ഉണ്ടായി. സംസ്ഥാനത്ത് വേനല്‍മഴക്കണക്കില്‍ ഏറ്റവും പിന്നിലാണ് ഇടുക്കി.

കഴിഞ്ഞ രണ്ടാഴ്ച്ചകളിലെ വേനല്‍മഴയില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മികച്ച മഴ ലഭിച്ചെങ്കിലും ലഭിക്കേണ്ട അളവില്‍ കുറവ് മഴ ലഭിച്ച ഏക ജില്ല ഇടുക്കിയാണ്. മറ്റെല്ലാ ജില്ലകളിലും ലഭിക്കേണ്ട മഴയില്‍ അധികം ലഭിച്ചിട്ടുണ്ട്. മേയ് ആദ്യവാരം പിന്നിടുമ്പോള്‍ ജില്ലയിലെ മഴക്കുറവ് 82 ശതമാനമായിരുന്നു. ഒരാഴ്ചയിലേറെയായി തുടരുന്ന മഴയെത്തുടര്‍ന്നാണു മഴക്കുറവ് ഇത്രയധികം നികത്താനായത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 27% കുറവ് വേനല്‍മഴയാണ് ലഭിച്ചത്. ജില്ലയില്‍ അടുത്ത ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ വേനല്‍മഴക്കുറവ് നികത്താനാകും.അതേ സമയം ഇപ്പോള്‍ ലഭിക്കുന് മഴ ജില്ലയുടെ കാര്‍ഷിക മേഖലക്ക് വലിയ ആശ്വാസം നല്‍കിയിട്ടുണ്ട്.കര്‍ഷകര്‍ കാര്‍ഷിക ജോലികള്‍ സജീവമാക്കി.വറ്റിവരണ്ട പുഴകളും കൈത്തോടുകളുമെല്ലാം വീണ്ടും സജീവമായി കഴിഞ്ഞു.