KeralaLatest NewsLocal news

മുല്ലപ്പെരിയാർ വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാർ എടുത്ത നടപടികൾ തന്നെ തുടരാനാണ് സംസ്ഥാന ഗവൺമെന്റിന്റെ തീരുമാനം :സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്

കേരളത്തിന്റെ സുരക്ഷയ്ക്കൊപ്പം തമിഴ്നാടിന് ജലവും വേണം എന്നതാണ് ഗവൺമെന്റിന്റെ നിലപാട്സുപ്രീം കോടതിയിൽ നിൽക്കുന്ന വിഷയം എന്നതിനാൽ എന്തെങ്കിലും അഭിപ്രായം പറയാനാകില്ലകോടതിയുടെ പരിഗണനയിൽ നിൽക്കുന്ന വിഷയത്തിൽകമ്പം എംഎൽഎയുടെ പ്രതികരണത്തിനും മറുപടി നൽകാൻ കഴിയില്ലെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി തലത്തിൽ സംസ്ഥാന ഗവൺമെന്റുകൾ തമ്മിൽ ഇടപെട്ട് സമവായത്തിൽ എത്താനുള്ള സാധ്യതയുണ്ടോ എന്നാണ് ഗവൺമെൻറ് പരിശോധിക്കുന്നത് കോടതി ആവശ്യപ്പെട്ട പല കാര്യങ്ങളും സമയബന്ധിതമായി കോടതിയിൽ സമർപ്പിക്കാൻ കേരളത്തിന് കഴിഞ്ഞില്ല അതിനാൽ സുപ്രീം കോടതിയിലെ സ്ഥിതി പഠിച്ചതിനുശേഷം മാത്രമേ മുന്നോട്ടുപോകാനാകൂ എന്നും മോൻസ് ജോസഫ് ഇടുക്കിയിൽ പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!