പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി 28ന്: അങ്കണവാടികള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.

ഇടുക്കി :ദേശീയ പള്‍സ്പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി 28ന് നടക്കും. 5 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. 2014 മാര്‍ച്ച് ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് അഞ്ചുവയസ്സില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. ജില്ലയില്‍ പള്‍സ്പോളിയോ തുള്ളി മരുന്ന് വിതരണം ജൂണ്‍ 28ന് നടക്കും. അഞ്ച് വയസ്സ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുള്ളി മരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്.
രാവിലെ എട്ടുമണി മുതല്‍ 5 മണി വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. അങ്കണവാടികള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ഏതെങ്കിലും കാരണത്താല്‍ ജൂണ്‍ 28ന് തുള്ളി മരുന്ന് നല്‍കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് 29, 30 തീയതികളില്‍ വോളണ്ടിയര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി തുള്ളി മരുന്ന് നല്‍കും. ജില്ലയില്‍ അഞ്ചുവയസ്സിന് താഴെയുള്ള 53813 കുട്ടികളാണുള്ളത്. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കുന്നതിനായി മൊബൈല്‍ ടീമുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്ഥിരം ബൂത്തിലെത്താന്‍ സാധിക്കാത്തവര്‍ക്ക് ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് 53 ട്രാന്‍സിറ്റ് ബുത്തുകളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.



