ഇടുക്കി മരിയാപുരത്ത് വീട് കത്തി നശിച്ചു. കുമ്മിണിയിൽ ജെയ്സന്റെ വീടാണ് പുലർച്ചെ കത്തി നശിച്ചത്. സംഭവ സമയത്ത് ജെയ്സൺ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ്നി തീ പിടുത്തത്തിന് കാരണം എന്നാണ് നിഗമനം. ഇടുക്കിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി തീ അണച്ചെങ്കിലും വീട്ടുപകരണങ്ങൾ പൂർണമായും കത്തി നശിച്ചു..



