KeralaLatest NewsLocal news

മൂന്നാർ ടൗണിലെ വഴിയോരക്കടകൾ ഒഴിപ്പിക്കുന്നതിനു ള്ള നടപടി ആരംഭിച്ചു

മൂന്നാർ : മൂന്നാർ ടൗണിൽ വഴിയോരക്കടകൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം ചേർന്ന ഗതാഗത നിയന്ത്രണ സമിതിയുടെ യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ കടകൾ നീക്കം ചെയ്യുന്നത്.

ആദ്യഘട്ടത്തിൽ ബോട്ടാണിക്കൽ ഗാർഡന്റെ എതിർവശത്ത് അപകട മേഖലയിൽ പ്രവർത്തിച്ചിരുന്ന വഴിയോരക്കടകളാണ് ഒഴിപ്പിക്കുന്നത്. റോഡരികിലെ കച്ചവട സ്ഥാപനങ്ങൾ ഗതാഗത തടസ്സത്തിനും അപകട സാധ്യതയും മുൻ നിർത്തിയാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!