CrimeKeralaLatest NewsLocal news

ഓപ്പറേഷൻ തൂഫാൻ; ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊലീസ് പൊളിച്ചു നീക്കി

ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ എന്നയാളുടെ വഴിയോര കച്ചവടം നടത്തുന്ന കടയാണ് പൊളിച്ചത്. ശാന്തൻപാറ പൊലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി.

ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്നും ലഹരി പിടിച്ചതിന് പിന്നാലെ കട ഒഴിഞ്ഞു പോകുന്നതിനായി നോട്ടീസ് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. നോട്ടീസിനെതിരായി പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നാലെ, ഇയാൾ പ്രതിയായ മുൻ കേസുകളുടെ ഉൾപ്പെടെ വിവരം ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്ന് കോടതിയെ ബോധിപ്പിച്ച് അനുകൂല ഉത്തരവ് വാങ്ങിയ ശേഷമാണ് പൊള്ച്ചു മാറ്റിയത്. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!