KeralaLatest NewsLocal news

മൂന്നാറിൽ വാഹനത്തിൽ അപകടകരമായ യാത്ര നടത്തിയ വിനോദസഞ്ചാരികളെ പൊലീസ് പിടികൂടി.

മൂന്നാർ :മൂന്നാറിൽ വീണ്ടും സാഹസിക യാത്രകൾ പതിവാകുന്നു. ഇന്ന് ദേവികുളം ഗ്യാപ്പ് റോഡിൽ വാഹനത്തിൽ അപകടകരമായ യാത്ര നടത്തിയ വിനോദസഞ്ചാരികളെ പൊലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് എത്തിയ സംഘമാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഇരുവശത്തെ ജനാലകളിൽ ഇരുന്ന് അപകടയാത്ര നടത്തിയത്. ഇവർക്കെതിരെയാണ് മൂന്നാർ ഡിവൈഎസ്പി നടപടി സ്വീകരിച്ചത് . ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മൂന്നാർ ഡിവൈഎസ്പി നേരിട്ട് ഇടപെട്ട് വാഹനം തടഞ്ഞ് യാത്രക്കാരെ പിടികൂടിയത്.

ഇവർക്കെതിരെ കർശന നിയമനടപടികളും സ്വീകരിച്ചു. കഴിഞ്ഞ ദിവസം ചിത്തിരപുരം മേഖലയിലും കർണാടകയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികൾ വാഹനത്തിൽ അപകടയാത്ര നടത്തിയിരുന്നു. ഇവർക്കെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ അപകടകരമായ യാത്ര നടത്തുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!