
അടിമാലി: അടിമാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അടിമാലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2018 മുതല്‍ അടിമാലി കേന്ദ്രമായി പ്രവര്‍ത്തിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മയാണ് അടിമാലി ചാരിറ്റബിള്‍ സൊസൈറ്റി. ഇതിനോടകം നിരവധിയാളുകള്‍ക്ക് അടിമാലി ചാരിറ്റബിള്‍ സൊസൈറ്റി കൈതാങ്ങായിട്ടുണ്ട്.
നിര്‍ധനരായ സഹായം വേണ്ടുന്ന കൂടുതല്‍ ആളുകളിലേക്ക് സഹായം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടിമാലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടുന്ന ധനസമാഹരണം കൂടുതല്‍ വിപുലമാക്കും. ഇതിനായി സൊസൈറ്റിയില്‍ അംഗത്വം സ്വീകരിച്ച് ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമാകാവുന്നതാണെന്നും ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൊസൈറ്റിയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിത്വം വഹിക്കാന്‍ താല്പര്യമുള്ളവര്ക്ക് 9961024365 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി ഡോ. എന്‍ വി സത്യബാബു, പ്രസിഡന്റ് ഷൈല ജോസ്, കെ എന്‍ സഹജന്, മനു കെ രാജ്, വിജി പ്രകാശ്, അജു ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.