KeralaLatest NewsLocal news
കത്തിപ്പാറ ഒഴുകാസിറ്റിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു;ഒരാള്‍ക്ക് പരിക്ക്

അടിമാലി: അടിമാലി കുമളി ദേശീയ പാതയിൽ കല്ലാർകുട്ടിക്ക് സമീപം കത്തിപ്പാറ ഒഴുകാസിറ്റിയില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിന് താഴെയുള്ള KSEBയുടെ പഴയ ക്വാർട്ടേഴ്സ് കെട്ടിടത്തിനു മുകളിലേക്ക് മറിയുകയായിരുന്നു.
അടിമാലിയിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തിയാണ് കാർ യാത്രികനെ രക്ഷപെടുത്തിയത് . തുടർന്ന് പരിക്കേറ്റയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



