KeralaLatest NewsLocal news
അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികളുടെ പ്രവേശനോത്സവം നടന്നു..

അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 2026- 2027 വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികളുടെ പ്രവേശനോത്സവം നടന്നു. അടിമാലി ബി.എഡ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദേവകുളം എംഎൽഎ അഡ്വ. എഫ് രാജ ഉദ്ഘാടനം ചെയ്തു
ഒന്നാംവർഷ വിദ്യാർഥികൾ സ്കൂൾ അധ്യാപകരുടെ കൈയിൽ നിന്നും അക്ഷരജ്യോതി തെളിയിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് കിഷോർ എസ് അധ്യക്ഷത വഹിച്ചു. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം എസ് അജി, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശോഭ കെ എസ്, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ അടിമാലി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഷെറിൻ ആൻഡ്രൂസ്, അടിമാലി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് സബ് എൻജിനീയർ ബേസിൽ ബേബി, അസിസ്റ്റൻ മാനേജർ അനന്തു എം നായർ തുടങ്ങി സ്കൂൾ അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.



