
നെടുങ്കണ്ടം: യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടിയെരുമ്മ ദേവഗിരി ഞാലിപ്ലാക്കൽ വീട്ടിൽ വിജയന്റെ മകൾ വിനീത (29) യെയാണ് ഇന്ന് ഉച്ചയോടെ സ്വന്തം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



