
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിൽ മലയെണ്ണാമല , മാമച്ചൻകുന്ന് ഭാഗത്ത് ചൊവ്വാഴ്ച്ച പുലർച്ചേ എത്തിയ കാട്ടാന കർഷകരുടെ കൃഷി നശിപ്പിക്കുകയും ഒരു വീട് ഭാഗികമായി തകർക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ച്ച യ്ക്കുള്ളിൽ ഇത് നാലാം തവണയാണ് കഞ്ഞിക്കുഴിയിൽ കാട്ടാനയുടെ ആക്രമണമുണ്ടാവുന്നത്.
പുത്തൻപുരക്കൽ ടിജോ പി. ജോയിയുടെ വീടാണ് കാട്ടാന തകർത്തത്. പന്നാരംകുന്നേൽ എൽസമ്മയുടെ കൃഷിയിടത്തിലും കാട്ടാന വലിയ നാശമുണ്ടാക്കി. ഇതോടെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമായി.തുടർച്ചയായി വന്യമൃഗ ആക്രമണമുണ്ടാകുമ്പോഴും ജനങ്ങളുടെ സുരക്ഷക്ക് ആവശ്യമായ നടപടികൾ വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ലന്ന് നാട്ടുകാർ ആരോപിച്ചു.



