
അടിമാലി: കെ എസ് കെ ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം എന്‍ മോഹനന് അനുസ്മരണം സംഘടിപ്പിച്ചു. കെ എസ് കെ റ്റി യുവിനെ രണ്ട് തവണ ജില്ലാ സെക്രട്ടറിയായി നയിച്ചയാളായിരുന്നു എം എന്‍ മോഹനന്. എം എന്‍ മോഹനന് സംഘടനക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഓര്‍ത്തെടുത്താണ് കെ എസ് കെ ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചത്.
കെ എസ് കെ ടി യു സംസ്ഥാന സെക്രട്ടറി എന്‍ ചന്ദ്രന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റിയംഗം, ഏരിയാ സെക്രട്ടറി, കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളിലും എം എന്‍ മോഹനന് പ്രവര്‍ത്തിച്ചിരുന്നു. എന്‍ ആര് ജയന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ എല്‍ ജോസഫ്, സിപിഎം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടര്‍, ഗ്രേസി പൗലോസ്, എം എം കുഞ്ഞുമോന്, പി ബി സജീവ് എന്നിവര്‍ സംസാരിച്ചു.