
അടിമാലി :അംഗൻവാടിയിലെ കുരുന്നുകൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ആശ്രയിക്കുന്ന പാലമാണ് സൊസൈറ്റിമേട് അംഗൻവാടി പാലം. അടിമാലി- മുട്ടുകാട് സർവീസ് നടത്തുന്ന ബസ്സുകളും നിരവധി സ്കൂൾ ബസ്സുകളും ദിവസേന കടന്നുപോകുന്ന പാലമാണ് അപകട കെണിയ ഒരുക്കി കാത്തിരിക്കുന്നത്. പാലത്തിന്റെ വീതി കുറവും കാൽനട യാത്രികർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
പാലത്തിന്റെ കൈവരികൾ ഒടിഞ്ഞു പോയതിനാൽ വാഹനങ്ങൾ വരുമ്പോൾ കാൽനട യാത്രികർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തൊട്ടടുത്തുള്ള അംഗനവാടിയിലെ കുരുന്നുകളും ദിവസേന ഈ പാലത്തെ ആശ്രയിക്കുന്നു. പാലത്തിന്റെ തൂണുകളിൽ ചെറിയ രീതിയിലുള്ള വിള്ളലും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. എത്രയും വേഗം പുതിയൊരു പാലം നിർമ്മിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്.



