KeralaLatest NewsLocal news
അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ വൃക്ഷത്തൈ നടീലും ആചരണ പരിപാടിയും സംഘടിപ്പിച്ചു

അടിമാലി: ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ വൃക്ഷത്തൈ നടീലും ആചരണ പരിപാടിയും സംഘടിപ്പിച്ചു.പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ ബുള്‍ബേന്ദ്രന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി.തുടര്‍ന്ന് കെ ബുള്‍ബേന്ദ്രന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വൃക്ഷത്തൈകള്‍ കൈമാറി.

അധ്യാപകനായ കെ ഐ സുരേന്ദ്രനും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വൃക്ഷത്തൈകള്‍ ഏറ്റുവാങ്ങി.നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍ ജോണി സി വി അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശോഭന കെ വി, പി ടി എ പ്രസിഡന്റ് ഷിമി നിസാര്‍, സിന്ധു സി കെ, ഡോ. സാബൂജി തുടങ്ങിയവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥികളും അധ്യാപകരും ആചരണ പരിപാടിയില്‍ സംബന്ധിച്ചു.