
അടിമാലി: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് നാളെ മൂന്നാറില്‍ അനുമോദനമൊരുക്കുമെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ പറഞ്ഞു.

ദേവികുളം നിയോജക മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിഗത നേട്ടങ്ങള്‍ കൈവരിച്ചവരേയും ചടങ്ങില്‍ അനുമോദിക്കും.

ദേവികുളം സബ് കളക്ടര്‍ വി എം ജയകൃഷ്ണന് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നും എം എല്‍ എ അറിയിച്ചു.