വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് കൺവെൻഷനും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും

അടിമാലി: ലോകത്തിലെ ഏറ്റവും വലിയ ഫാമിലി സേവന സംഘടനയായ വൈസ് മെൻ ഇന്റർനാഷണലിൻ്റെ ഡിസ്ട്രിക്റ്റ്-7 കൺവെൻഷനും ജീവകാരുണ്യ പദ്ധതികളു ടെ ഉദ്ഘാടനവും 9-ന് ഞായറാഴ്‌ച നടക്കും. ഉച്ചകഴിഞ്ഞ് നാലിന് അടിമാലി ക്ലബ്ബ് ഓ ഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ റീജിയണൽ ഡയറക്ടർ സുനിൽ ജോൺ ഉ ദ്ഘാടനം ചെയ്യും.

പുതിയ ഡിസ്ട്രിക്റ്റ് ഗവർണ്ണർ വർഗീസ് പീറ്ററിൻ്റെ നേത്യത്വത്തിലു ള്ള ടീമിന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നിയുക്ത റീജിയണൽ ഡയറക്ടർ ഡോ. സാജു എം കറുത്തേടം നേതൃത്വം നൽകും. ഡിസ്ട്രിക്റ്റ് ഗവർണ്ണർ ലൈജു ഫിലിപ്പ് അ ധ്യക്ഷത വഹിക്കും. നിയുക്ത നാഷണൽ പ്രസിഡൻ്റ് അഡ്വ. ബാബു ജോർജ് മുഖ്യ പ്ര ഭാഷണം നടത്തും. 33 ക്ലബ്ബുകൾ അടങ്ങുന്ന ഡിസ്ട്രിക്റ്റിൻ്റെ ഒരു വർഷം നീളുന്ന ര ണ്ടര കോടിയോളം രൂപയുടെ വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും സമ്മേളന ത്തിൽ നടക്കും.

വർഗീസ് പീറ്റർ കാക്കനാട്ട് (ഡിസ്ട്രിക്റ്റ് ഗവർണ്ണർ), ജോൺസൻ തോ മസ് (സെക്രട്ടറി), ബാബു ജോസ് (ട്രഷറാർ), ഡോ. ബിജു മാന്തറക്കൽ (ബുള്ളറ്റിൻ എ ഡിറ്റർ, പി.ആർ മാർക്കറിംങ്), സിജോ ജേക്കബ് (വെബ് മാസ്‌റ്റർ), റോയി സെബാസ് റ്റ്യൻ (വൈസ് ഗൈ), വിജി ബാബു (വനിതാ വിഭാഗം കോ-ഓർഡിനേറ്റർ), ഷെർബോ സതീഷ് (യൂത്ത് കോ-ഓർഡിനേറ്റർ), രാജേഷ് ജോസ് (കാബിനറ്റ് സെക്രട്ടറി), ജോർജ് എടപ്പാറ പി.ആർ.ഓ), കെ.കെ ശിവദാസ്, റെജി പീറ്റർ (ഡെപ്യൂട്ടി ഗവർണർമാർ) എന്നി വരടങ്ങുന്ന ടീമിൻ്റെ സ്ഥാനാരോഹണമാണ് നടക്കുന്നതെന്ന് ഹോസ്‌റ്റ് കമ്മിറ്റി ചെയർ മാൻ അഡ്വ. നോബിൾ മാത്യു, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഡോ. ബിജു മാന്തറക്കൽ, വർഗീസ് പീറ്റർ, ജോൺസൻ തോമസ്, റോജൻ എരുവേലി എന്നിവർ അറിയിച്ചു.