
അടിമാലി: അടിമാലി കത്തിപ്പാറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി കെ വിജയന് ഫൗണ്ടേഷന്റെ പന്ത്രണ്ടാമത് വാര്‍ഷികവും പഠന ഉപകരണ വിതരണവും നടന്നു. കഴിഞ്ഞ 12 വര്‍ഷക്കാലമായി കത്തിപ്പാറ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന വി കെ വിജയന് ഫൗണ്ടേഷന് ശ്രദ്ധേയമായ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വി കെ വിജയന് ഫൗണ്ടേഷന്റെ പന്ത്രണ്ടാമത് വാര്‍ഷികവും പഠന ഉപകരണ വിതരണവും സംഘടിപ്പിച്ചത്.

കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തതിനൊപ്പം ഉദാരമതികളായ വ്യക്തികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി നല്‍കിയിട്ടുള്ള 80000 രൂപയുടെ എന്‍ഡോമെന്റുകളും വിതരണം ചെയ്തു.

ദേവികുളം എം എല്‍ എ അഡ്വ. എ രാജ പൊതുയോഗം ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷന് പ്രസിഡന്റ് ടി ആര് ബിജി അധ്യക്ഷത വഹിച്ചു. ബാംബൂ ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് ചാണ്ടി പി അലക്സാണ്ടര്‍ വി കെ വിജയന് അനുസ്മരണം നടത്തി. ടി എം ഗോപാലകൃഷ്ണന്, പി ജി രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.



