
അടിമാലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച അഡ്വ. ഡീന്‍ കുര്യാക്കോസ് മൂന്നാറില്‍ വോട്ടര്‍മാരെ കണ്ട് നന്ദിരേഖപ്പെടുത്താന്‍ എത്തി. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ച് ഡീന്‍ കുര്യാക്കോസ് വോട്ടര്‍മാരോടുള്ള നന്ദി അറിയിച്ചു. ടൗണില്‍ ഡീന്‍ കുര്യാക്കോസിന് പ്രവര്‍ത്തകര്‍ ആവേശോജ്ജ്വലമായ സ്വീകരണമൊരുക്കി.

എല്ലാ വോട്ടര്‍മാര്‍ക്കും നന്ദിയറിക്കുന്നതായി അഡ്വ. ഡീന്‍ കുര്യാക്കോസ് പറഞ്ഞു.മൂന്നാറിന് പുറമെ അടിമാലി, പത്താംമൈല്‍, ഇരുമ്പുപാലം, വെള്ളത്തൂവല്‍ തുടങ്ങി മറ്റിടങ്ങളിലും അഡ്വ. ഡീന്‍ കുര്യാക്കോസ് എത്തിയിരുന്നു.

വരും ദിവസങ്ങളില്‍ തോട്ടം മേഖലയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസിന് വലിയ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.