KeralaLatest NewsLocal news

സംസ്ഥാനത്ത് കെഎസ്ഇബിക്ക് കീഴിലുള്ള 5 ഡാമുകളിൽ ഇന്ന് റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബിക്ക് കീഴിലുള്ള 5 ഡാമുകളിൽ ഇന്ന് റെഡ് അലേർട്ട്. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ തുടങ്ങിയ ഡാമുകളിലും പത്തനംതിട്ട മൂഴിയാർ ഡാമിലുമാണ് റെഡ് അലേർട്ട്. ത്രിശൂർ പെരിങ്ങൽകുത്ത് ഡാമിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കുറ്റ്യാടി ഡാമിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കും. ഡാമുകൾക്ക് അരികിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.

അതേസമയം, ഇടുക്കിയിൽ ഇന്നലെ മഴക്കെടുതി രൂക്ഷമായിരുന്നെങ്കിലും ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഇന്ന് ഇടവിട്ട് മഴ തുടരുന്ന സാഹചര്യമാണ് ജില്ലയിൽ. മഴക്കെടുതികൾ രാവിലെ റിപ്പോർട്ട് ചെയ്തിട്ടില്ല. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കുന്നു.

ജില്ലയിൽ വിനോദ സഞ്ചാരികൾക്കും വിലക്കുണ്ട്. ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനം ഇല്ലെന്ന് അധികൃതർ അറിയിച്ചു. രാത്രി യാത്ര നിരോധനവും തുടരുകയാണ്. ജില്ലയിൽ പല ഇടങ്ങളിലും ശക്തമായ കാറ്റുണ്ട്. ജില്ലയിൽ ഇന്നലെ മാത്രം 14 വീടുകൾ തകർന്നു. ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത് 101 പേരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!