BusinessLatest NewsLocal news

ഓണം ഖാദി സ്‌പെഷ്യല്‍ മേള തുടങ്ങി


ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഖാദി സ്‌പെഷ്യല്‍ വിപണന മേള ഇടുക്കി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ തുടങ്ങി.

റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ട് പീസുകള്‍, ചുരിദാര്‍ തുണിത്തരങ്ങള്‍, സാരികള്‍, ബെഡ്ഷീറ്റുകള്‍, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ആകര്‍ഷകമായ ശേഖരം ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.  ഓരോ ആയിരം രൂപയുടെ പര്‍ച്ചെയ്‌സിനും ഒരു സമ്മാന കൂപ്പണും ജില്ലകളില്‍ ആഴ്ച തോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭ്യമാണ്. 2026 സെപ്റ്റംബര്‍ 25 നു സംസ്ഥാന തലത്തില്‍ നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ കാറും രണ്ടാം സമ്മാനമായി പതിനാല് ജില്ലകളിലും ഓരോ സുസുക്കി അക്‌സസ്സ് 125 സ്‌കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകളും നല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!