CrimeKeralaLatest NewsLocal news

കലിങ്കിനടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

അടിമാലി: ഉടുമ്പൻചോല കാരിക്കോടിന് സമീപം കല്ലിനടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കാരിത്തോട് കൈലാസം റോഡിൽ തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തിൽ പണിക്ക് വന്ന തൊഴിലാളികളാണ് കലിങ്കിനടിയിൽ മൃതദേഹം കണ്ടത്. തുടർന്ന് ഉടുമ്പൻചുവര പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി ഉദ്യോഗസ്ഥർ പറയുന്നു.

സംഭവത്തെ തുടർന്ന് പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. മൃതദേഹത്തിന്റെ തിരിച്ചറിയൽ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പറവൂർ സ്വദേശിയായ ദാസ് എന്നയാളെ കഴിഞ്ഞ കുറച്ച് ദിവസമായി കാണാനില്ലെന്ന് പ്രദേശവാസികൾ ആരോപണം ഉന്നയിച്ചിരുന്നു. ഇദ്ദേഹം വർഷങ്ങളായി പ്രദേശത്തെ എസ്റ്റേറ്റുകളിലും തുണി കച്ചവടവുമായി ജോലി ചെയ്തു വരികയായിരുന്നു. ഇയാളെ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!