KeralaLocal news

ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളിൽ ജാതി സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള കാലതാമസം: തോട്ടം തൊഴിലാളികൾ പ്രതിസന്ധിയിൽ

മൂന്നാർ : സ്കൂൾ, കോളേജ് പ്രവേശനത്തിനും വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും ജാതി സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. എന്നാൽ ഇത് കൃത്യസമയത്ത് ലഭിക്കാത്തത് തോട്ടം മേഖലയിലെ കുടുംബങ്ങളെ വലയ്ക്കുന്നത്. ഇതിനായി മാസങ്ങൾക്കു മുമ്പ് അപേക്ഷ നൽകിയിട്ടും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്നാണ് പരാതി. പൂർവികർ ഈ മേഖലയിൽ താമസിച്ചിരുന്നതായി തെളിയിക്കുന്ന പഴയ രേഖകൾ ഹാജരാക്കണമെന്ന നിബന്ധനയാണ് അപേക്ഷകൾ നീണ്ടുപോകാൻ കാരണം. തലമുറകൾ പഴക്കമുള്ള രേഖകൾ കൈവശമില്ലാത്തതിനാൽ നിരവധി അപേക്ഷകൾ തീർപ്പാകാതെ ഓഫീസുകളിൽ കിടക്കുകയാണ്.

ജാതി സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസുകളും മറ്റ് സർക്കാർ ഓഫീസുകളും കയറിയിറങ്ങേണ്ടി വരുന്നത് തോട്ടം തൊഴിലാളികൾക്ക് മറ്റൊരു ദുരിതമായി മാറിയിരിക്കുകയാണ്. ഒരു ദിവസത്തെ കൂലി ഉപേക്ഷിച്ചാണ് പലരും ഓഫീസുകളിലെത്തുന്നത്.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങളെ ബാധിക്കുന്ന പ്രശ്നമായതിനാൽ എത്രയും വേഗം ബന്ധപ്പെട്ട വകുപ്പുകൾ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും തോട്ടം തൊഴിലാളികളെ വലിക്കുന്ന സമീപനത്തിൽ നിന്നും പിന്മാറണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!