
അടിമാലി: അടിമാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളവിഷന് മീഡിയാനെറ്റ് രണ്ടു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. ഇക്കാലയളവിനുള്ളില്‍ ജനകീയമായ നിരവധി പദ്ധതികളാണ് മീഡിയാനെറ്റ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായാണ് കേരളവിഷന് മീഡിയാനെറ്റ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടന്നത്. 2023-24 അധ്യയന വര്‍ഷത്തെ മീഡിയാനെറ്റ് ഡിജിറ്റല്‍ ടിവി, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ മക്കള്‍ക്കായാണ് പുരസ്കാര വിതരണം സംഘടിപ്പിച്ചത്. അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കലാ പ്രതിഭകളുടെ സംഗീത വിരുന്നോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടർന്ന് നൂതന വിദ്യാഭ്യാസം, പ്രതീക്ഷകളും സ്വപ്നങ്ങളും എന്ന വിഷയത്തില്‍ എഴുത്തുകാരനും വിദ്യഭ്യാസ വിദഗ്ദ്ധനുമായ ജോസ് കോനാട്ട് ക്ലാസിന് നേതൃത്വം നല്കി.

സമ്മേളനത്തില്‍ ദേവികുളം എം.എല്‍.എ, അഡ്വ. എ രാജ അധ്യക്ഷത വഹിച്ചു. മീഡിയാനെറ്റ് മാനേജിംഗ് ഡയറക്ടര്‍ പി.എസ് സിബി സ്വാഗതം ആശംസിച്ച സമ്മേളനം മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണി ഉദ്ഘാടനം ചെയ്തു. മാധ്യമ രംഗത്ത് വലിയ മാറ്റങ്ങളാണ് ദിനംതോറും ഉണ്ടാകുന്നതെന്ന് എം.എം മണി പറഞ്ഞു.സാമൂഹ്യ മാറ്റത്തില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണെന്നും മാറിയ സമൂഹത്തില്‍ മാധ്യമങ്ങളാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈറ്റ്….തുടര്‍ന്ന് എം.എം മണി ബിരുദത്തില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.മാധ്യമപ്രവര്ത്തകന് ടി.എം ഹര്ഷന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.

കുട്ടികള്‍ക്ക് മെമന്റോ വിതരണം കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി സുരേഷ് എന്നിവര്‍ സമ്മാനിച്ചു. ന്യൂസ് മലയാളം എം.ഡി, അബൂബക്കര്‍ സിദ്ദീഖ്, മീഡിയാനെറ്റ് ചെയര്മാന് പി.എം നാസര്‍ എന്നിവര്‍ ക്യാഷ് അവാര്‍ഡ് വിതരണം നടത്തിയ ചടങ്ങില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സോമന് ചെല്ലപ്പന്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സൗമ്യ അനില്‍,
ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സോളി ജീസസ് , അടിമാലി പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സി.ഡി ഷാജി, വ്യാപാരി വ്യവസായി ഏകോപന സമിതി, അടിമാലി യൂണിറ്റ് പ്രസിഡന്റ് പ്രി.എം ബേബി, വ്യാപാരി വ്യവസായി സമിതി, ഇടുക്കി ജില്ലാ പ്രസിഡന്റ് റോജി പോള്‍, കെ.സി.സി.എ.ല്‍, ഡയറക്ടര്‍ രഘുനാഥ്, മീഡിയാനെറ്റ് ഡയറക്ടര്‍ സുഭാഷ് ടി.വി, സി ഒ എ, ഇടുക്കി, ജില്ലാ പ്രസിഡന്റ്,സ്രനീഷ് മാനുവല്‍, ജില്ലാ ട്രഷറാര്‍ ഷാജി ജോസഫ്,സി.ഒ.എ, അടിമാലി മഖലാ പ്രസിഡന്റ് ജെയ്മോന് ജോസഫ്, സി.ഒ.എ അടിമാലി മേഖലാ സെക്രട്ടറി ഡേവിസ്. ഡി തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. കെ.സി.സി.എല്‍, ഡയറക്ടര്‍ മുഹമ്മദ് നവാസ് നന്ദിയര്‍പ്പിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മീഡിയാനെറ്റ് ജീവനക്കാരും ഉപഭോക്താക്കളുമടക്കം ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.