അടിമാലി മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു…

അടിമാലി : അടിമാലി മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. പിതൃക്കളുടെ സ്മരണയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി വിശ്വാസികളുടെ വലിയ തിരക്കാണനുഭവപ്പെട്ടത്.അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ ക്ഷേത്രം മേല്‍ശാന്തി പ്രശാന്ത് ഗോപാൽ ശാന്തിയുടെ കാര്‍മ്മികത്വത്തിലായിരുന്നു ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്.
പിതൃദര്‍പ്പണ ചടങ്ങുകള്‍ക്കായി വേണ്ടുന്ന വിപുലമായ ക്രമീകരണങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. ഏകദേശം 2500 ഓളം ഭക്തർക്ക് ബലിയർപ്പിക്കാനനായി ക്ഷേത്രത്തിൽ എത്തി. അടിമാലിയുടെ സമീപമേഖലകളിലെ ക്ഷേത്രങ്ങളിലും പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണ ചടങ്ങുകൾക്ക് വലിയ തിരക്കനുഭവപ്പെട്ടു. കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. തലേദിവസം വ്രതമെടുത്ത്, ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം ബലിയിടും.
എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുന്നത്. അടിമാലി മേഖലയിലെ മുനീറ മഹാദേവ ക്ഷേത്രം, ആയിരമേക്കർ കൈവല്യാനന്തപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , മാങ്കടവ് ദേവീക്ഷേത്രം , തോണിപ്പാറ ധർമ്മശാസ്ത്ര ക്ഷേത്രം , ചാറ്റുപാറ ദേവി ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു.



