
ബൈസണ്‍വാലി: ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം കമ്മറ്റി. പഞ്ചായത്തിന്റെ നിര്‍ത്തിവച്ചിരുന്ന ആംബുലന്‍സ് സര്‍വ്വിസ് പുനരാരംഭിക്കുക, നഷ്ടത്തിലോടുന്ന ബേക്കറി യൂണിറ്റിന്റെ പ്രവർത്തങ്ങളെകുറിച്ച് വിജിലൻസ് അന്വേഷണം നടത്തുക, ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കും ഭവന നിര്‍മാണത്തിന് തുക അനുവദിക്കുക, വിവിധ വാര്‍ഡുകളില്‍ പൊതുസ്ഥലത്ത് കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി സ്വികരിക്കുക, പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. പഞ്ചായത്ത് ഓഫീസ് പടിക്കലും പൊട്ടന്‍കാട് ടൗണിലുമായി നടന്ന പ്രതിഷേധ പരിപാടി അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു പി കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപരിപാടിയില്‍ സിജു ജേക്കബ്, ഡാനി വേരംപ്ലാക്കല്‍,വി ജെ ജോസഫ്,അലോഷി തിരുതാളില്‍,സന്തോഷ് ഭാസ്ക്കരന്‍,അഭിലാഷ് മാത്യു,റ്റി എം രതീഷ്,ഷാബു കൊറ്റചിറകുന്നേല്,ഷാന്റി ബേബി,മഞ്ചു ജിന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.