KeralaLatest NewsLocal news
റോഡ് നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികള്‍ മോഷണം പോയതായി പരാതി

മൂന്നാര്‍: റോഡ് നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഇരുമ്പ് നിര്‍മ്മാണ സാമഗ്രികള്‍ മോഷണം പോയതായി പരാതി.ഗ്രഹാംസ് ലാന്‍ഡിന് സമീപം പാതയോരത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികള്‍, ഷട്ടര്‍ തുടങ്ങിയ സാധനങ്ങളാണ് മോഷണം പോയത്.

മൂന്നാര്‍ സൈലന്റുവാലി റോഡിന്റെ പണികള്‍ക്കായി സൂക്ഷിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികളായിരുന്നു ഇവ. രണ്ട് ലക്ഷത്തിലധികം രൂപയുടെ സാധന സാമഗ്രികള്‍ മോഷ്ടിക്കപ്പെട്ടതായാണ് പരാതി.കരാറുകാരന്റെ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയുടെ നിര്‍മ്മാണ ജോലികള്‍ നടക്കുന്ന അടിമാലി മേഖലയില്‍ നിന്നും നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പേര്‍ പോലീസിന്റെ പിടിയിലായിരുന്നു.