KeralaLatest News

സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തു; ബിജെപിയുടെ ലക്ഷ്യം പണം മാത്രം’; നടൻ ദേവൻ

സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ. അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സെപ്റ്റംബർ 10 ന് വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ദേവൻ പറഞ്ഞു. കേരള രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ആഗ്രഹം. ബിജെപിയിൽ പ്രതീക്ഷിച്ച സ്ഥാനം ലഭിച്ചില്ല. പണം മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ദേവൻ‌ കുറ്റപ്പെടുത്തി.

ടിവികെയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ആദ്യവട്ട ചർച്ചകൾ കഴിഞ്ഞുവെന്ന് ദേവൻ ട്വന്റിഫോറിനോട് പറഞ്ഞു. ചർച്ചകൾ നേതൃത്വം നൽകിയത് താനാണെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം പ്രഖ്യാപനമുണ്ടാകുമെന്നും നടി പ്രിയങ്ക പ്രതികരിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ പ്രതിനിധിയുമായി ദേവൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ദേവൻ ബിജെപി വിട്ടത്. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ചത് വലിയ റെസ്‌പോൺസ്. സംസ്ഥാനത്ത് ഇപ്പോഴുള്ളത് രാഷ്ട്രീയവൽക്കരിച്ച ഭീകരവാദം. ഇതിനെ നേരിടുന്നതിൽ ബിജെപി നേതൃത്വം പരാജയം. അതുകൊണ്ടാണ് പാർട്ടിവിട്ടത്. തന്റെ പഴയ പാർട്ടി പുനരുജീവിപ്പിച്ച് ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും ദേവൻ വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!