
ആരോപണഅടിമാലി: ഇടതുപക്ഷം ഭരിക്കുന്ന കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്ത്.ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് നേതാക്കളും യുഡിഎഫ് ഗ്രാമപഞ്ചായത്തംഗങ്ങളും അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഗ്രാമപഞ്ചായത്ത് പരിധിയിലെ കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കൊന്നത്തടി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിട്ടുള്ളത്.

വിഷയത്തില്‍ ഈ മാസം 24ന് യു ഡി എഫ് മണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു.പഞ്ചായത്തില്‍ നടക്കുന്ന ധൂര്‍ത്തും ക്രമക്കേടും എല്‍ ഡി എഫ് നേതൃത്വം അറിഞ്ഞാണ് നടക്കുന്നതെന്ന ആരോപണവും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ മുമ്പോട്ട് വച്ചു.

കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചിട്ടും മുമ്പോട്ട് പോക്കുണ്ടായില്ലെന്നും യുഡിഎഫ് ഗ്രാമപഞ്ചായത്തംഗങ്ങളും യുഡിഎഫ് നേതാക്കളും വ്യക്തമാക്കി.അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലിനീഷ് അഗസ്റ്റിന്, ജോബി പേടിക്കാട്ടുകുന്നേല്‍, ഡി സി സി അംഗം സി കെ പ്രസാദ്, മേഴ്സി ജോസ്, അമ്പിളി സലിലന്‍, ജസ്സി, വിക്ടോറിയ വിത്സണ് തുടങ്ങിയവര്‍ പങ്കെടുത്തു.