അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു

അടിമാലി: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം അടിമാലിയില്‍ നടന്നു.അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിലായിരുന്നു പരിപാടികള്‍ നടന്നത്.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു

ചടങ്ങില്‍ വിമുക്തി കരോക്കെ ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിലും ക്വീസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്സും നിര്‍വ്വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡിജോ ദാസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി.

മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി രാജീവ്, അസിസ്റ്റന്റ് ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എച്ച് ഉമ്മര്‍, ബിജു ജെ, മനോജ്, കെ ബി ബഷീര്‍, സ്റ്റെഫി എബ്രഹാം, സജി കെ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.