
അടിമാലി: അടിമാലി ടൗണിന് സമീപം ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞു വീണു.ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്.ശല്യാംപാറ സ്വദേശി ഓടിച്ചിരുന്ന ഓട്ടോറിക്ഷ കല്ലാര്‍കുട്ടി റോഡിലൂടെ അടിമാലി ടൗണിലേക്ക് വരികയായിരുന്നു.അടിമാലി ടൗണ്‍ തുടങ്ങുന്ന ഭാഗത്ത് നിന്നിരുന്ന മരത്തിന്റെ കൂറ്റന്‍ശിഖരമാണ് ചുവട്ടില്‍ നിന്നും ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് പതിച്ചത്.

മരശിഖരം ഒടിയുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ശ്രമിച്ചെങ്കിലും ശിഖരം വന്ന് വാഹനത്തിന്റെ മുന്‍ഭാഗത്ത് വീഴുകയായിരുന്നു.മരം വീണതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നു.പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനത്തില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു.ഇയാള്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.മരത്തിന്റെ പൊള്ളയായ നിന്ന ശിഖരമാണ് നിലംപതിച്ചത്.ഈ മരവും ഈ മരത്തിന് ഏതാനും മീറ്റര്‍ ദൂരെ മറ്റൊരു മരവും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നതായി സമീപവാസികള്‍ പറഞ്ഞു.ഇവ മുറിച്ച് നീക്കണമെന്ന ആവശ്യവും സമീപവാസികള്‍ മുമ്പോട്ട് വച്ചു.