
അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലെ നേര്യമംഗലം വനമേഖലയില്‍ മരം വീഴ്ച്ച അവസാനിക്കുന്നില്ല.വ്യാഴാഴിച്ച വൈകുന്നേരം വാളറ അഞ്ചാംമൈല്‍ മൂന്ന് കലുങ്കിന് സമീപം മരം റോഡിലേക്ക് പതിച്ചു.പാതയോരത്തു നിന്നിരുന്ന ഉണക്കമരം നിലംപൊത്തുകയായിരുന്നു.കാര്‍ യാത്രികര്‍ ഇതുവഴി കടന്നുപോയ ഉടനായിരുന്നു മരം റോഡിലേക്ക് വീണത്.

തലനാരിഴക്ക് അപകടം ഒഴിവായി.യാത്രക്കാര്‍ പിന്നീട് മരം റോഡില്‍ നിന്നും നീക്കി ഗതാഗതം പുനസ്ഥാപിച്ചു.റോഡില്‍ വാഹനങ്ങളുടെ തിരക്കുള്ള സമയത്തായിരുന്നു മരം നിലം പതിച്ചതെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകാത്തതിന്റെ ആശ്വാസത്തിലാണ് സമീപവാസികളും വാഹനയാത്രികരും.

ദേശിയപാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന നിരവധി മരങ്ങള്‍ നില്‍പ്പുണ്ട്.മരം വീഴ്ച്ച തുടര്‍ക്കഥയായിട്ടും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.