
അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ലോറി പാതയോരത്തേക്ക് മറിഞ്ഞു. അടിമാലി ആനവിരട്ടിക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം നടന്നത്.അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ആനവിരട്ടി ഷാപ്പും പടിക്ക് സമീപത്ത് വച്ച് അപകടത്തില്‍പ്പെട്ടത്.

വാഹനം സൈഡുകൊടുക്കുന്നതിനിടെ പാതയോരത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. പാഴ്‌സല്‍ ലോറിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

അപകടത്തില്‍ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ഡ്രൈവര്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.അടിമാലി പോലീസ് തുടര്‍ നടപടി സ്വീകരിച്ചു.ദേശിയപാതയില്‍ വാഹനങ്ങളുടെ തിരക്ക് കുറയുന്ന മുറക്ക് വാഹനം ദേശിയപാതയോരത്തു നിന്നും ഉയര്‍ത്തുമെന്ന് അടിമാലി പോലീസ് പറഞ്ഞു.