ദേശിയപാതയിലെ മരംമുറി വിഷയം; ആം ആദ്മി പാര്‍ട്ടി നാളെ പ്രതിഷേധം സംഘടിപ്പിക്കും

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമരത്തിലേക്ക്. പാര്‍ട്ടി ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ അടിമാലി ഗ്രാമപഞ്ചായത്തോഫീസിന് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും.

പഞ്ചായത്ത് രാജ് നിയമ പ്രകാരം മരം മുറിക്കാനുള്ള അധികാരം അടിമാലി ഗ്രാമപഞ്ചായത്തിനുണ്ടെന്നിരിക്കെ പഞ്ചായത്ത് അത് വിനിയോഗിക്കുന്നില്ലെന്നാരോപിച്ചാണ് ആം ആദ്മി പഞ്ചായത്തിന് മുമ്പില്‍ പ്രതിഷേധം നടത്തുന്നത്.സമരത്തില്‍ സംഘടനയുടെ ജില്ലാ നേതാക്കള്‍ പങ്കെടുക്കും. മനുഷ്യ ജീവന് അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇട്ട ഉത്തരവും ദേശിയ പാതയില്‍ വനം വകുപ്പിനാവകാശമില്ല എന്ന കോടതി ഉത്തരവും ധിക്കരിക്കുന്ന നിലപാടാണ് മൂന്നാര്‍ ഉഎഛ യുടേതെന്ന് ആം ആദ്മി ആരോപിക്കുന്നു.

പഞ്ചായത്ത് രാജ് നിയമം ഒരു പഞ്ചായത്തിന് നല്‍കിയ അധികാരം വിനിയോഗിക്കുന്ന കാര്യത്തിനാണ് ഒരു നാട് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ തേടുന്നതെന്നും ആം ആദ്മി നേതാക്കള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേനത്തില്‍ ആം ആദ്മി നേതാക്കളായ മാത്യു ജോസ്, തമ്പി ആഗസ്റ്റിന്‍, ബക്ഷി ആശാന്‍, ഢ. അ.
സിദ്ധിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.