റില്സല്ല ജീവിതം; ആവേശമായി അടിമാലിയില്‍ മിനി മാരത്തോണും, ഫണ്‍ മാരത്തോണും

അടിമാലി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പാരീസ് ഒളിമ്പിക്സിന് മുന്നോടിയായുള്ള പ്രചാരണാര്‍ത്ഥം മിനിമാരത്തോണ്‍ സംഘടിപ്പിച്ചു. കായിക മേഖലയോടുള്ള അഭിരുചി കുട്ടികളില്‍ വളര്‍ത്തുന്നതോടൊപ്പം അശ്രദ്ധ മൂലം ഒരു ജീവനും റോഡില്‍ പൊലിയരുതെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ്പാരോണ് 2024 എന്ന പേരില്‍ മിനിമാരത്തോണും ഫണ്‍ മാരത്തോണും നടത്തിയത്.

10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മിനി മാരത്തോണ്‍ കല്ലാറുകുട്ടി പാലത്തില്‍ നിന്നാരംഭിച്ചു.അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് മാത്യു മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.മിനി മാരത്തോണ്‍ അടിമാലിയില്‍ എത്തിയ ശേഷം ഒന്നര കിലോമീറ്റര്‍ ദൈര്‍ഘൃമുള്ള ഫണ്മാരത്തോണ് നടന്നു.അടിമാലി സോപാനം സാംസ്കാരിക കേന്ദ്ര ത്തിന് സമീപത്ത് നിന്നാരംഭിച്ച ഫണ്‍ മാരത്തോണ്‍ ആര് ടി ഒ രാജീവ് കെ കെ ഫ്ലാഗ് ഓഫ് ചെയ്തു. ഇരുമാരത്തോണുകളിലുമായി 200ല്‍ അധികം പേര് പങ്കെടുത്തു.

മാരത്തോണിന് ശേഷം നടന്ന സമാപന സമ്മേളനത്തില്‍ അഡ്വ. എ രാജ എം എല്‍ എ മുഖ്യാതിഥിയായി.മാരത്തോണിലെ ഒന്നാംസ്ഥാനക്കാര്‍ക്ക് 15,000 രൂപയും രണ്ടാം സ്ഥാനകാര്‍ക്ക് 10,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയുമാണ് പാരിതോഷികമായി ഒരുക്കിയിരുന്നത്.കൂടാതെ 10 വരെയുള്ള സ്ഥാനങ്ങള്‍ക്ക് ക്യാഷ് പ്രൈസും ക്രമീകരിച്ചിരുന്നു. പൊതുസമ്മേളത്തില്‍ വിശ്വദീപ്തി സ്കൂള്‍ പ്രിന്സിപ്പാല് ഫാ. ഡോ. രാജേഷ് ജോര്‍ജ്ജ്, ഫാ. ഷിന്റോ കോലത്തുപടവില്‍, ഇടുക്കി ആര് ടി ഒ രാജീവ് കെ കെ, അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍് സൗമ്യ അനില്‍, വൈസ് പ്രസിഡന്റ് അനസ് ഇബ്രഹിം തുടങ്ങിയവര്‍ സംസാരിച്ചു.