
അടിമാലി: കേന്ദ്ര സൂക്ഷ്മ ,ചെറുകിട ,ഇടത്തര / സംരംഭ മന്ത്രാലയം MSME ഡെവലപ്‌മെന്റ് & ഫെസിലിറ്റേഷന്‍ ഓഫീസ് (DFO) തൃശ്ശൂര്‍,അടിമാലി വിദ്യാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ സഹകരണത്തോടെ, അടിമാലി ലൈബ്രറി റോഡില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പാര്‍ക്ക് (educational research centre) ല്‍ വച്ച് ജൂലൈ 15 മുതല്‍ ആരംഭിക്കുന്ന സൗജന്യ തൊഴില്‍ പരിശീലത്തിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
18വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പങ്കെടുക്കാം, വനിതകള്‍ക്ക് സൗജന്യമായി നല്‍കിവരുന്ന Government of India MSME യുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ, മ്യൂറല്‍ പെയിന്റിങ്, പ്രിന്റിംഗ് & ഫോട്ടോ ഫ്രെയിമിംഗ് എന്നീ കോഴ്‌സുകള്‍ 30 പ്രവര്‍ത്തി ദിവസം കൊണ്ട് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. SC വിഭാഗം വനിതകള്‍ക്ക് മുന്‍ഗണന. ആകെ 30 സീറ്റ് മാത്രം.
കമ്പ്യൂട്ടര്‍ പാര്‍ക്ക് അടിമാലിയില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോമില്‍,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമായിനിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക 8921455935,9961765522