
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിനെ മുന്‍സിപ്പാലിറ്റിയായി ഉയര്‍ത്തണമെന്ന് ആവശ്യം.ജില്ലയിലെ പ്രധാനപട്ടണങ്ങളില്‍ ഒന്നാണ് അടിമാലി.മൂന്നാറിന്റെ പ്രവേശന കവാടം.അടിമാലി ഗ്രാമപഞ്ചായത്തിനെ മുന്‍സിപ്പാലിറ്റിയായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. 21 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് നിലവില്‍ അടിമാലി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ ജനസംഖ്യയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

വാണിജ്യ, വ്യാപാര രംഗത്തും, വിനോദ സഞ്ചാര മേഖലയിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് വളര്‍ച്ച ഉണ്ടായിട്ടുണ്ട്.അടിമാലിയുടെ വികസനത്തിന് കുതിപ്പേകാന്‍ ഗ്രാമപഞ്ചായത്തിനെ മുന്‍സിപ്പാലിറ്റിയായി ഉയര്‍ത്തണമെന്നാണ് ആവശ്യം.

ഗ്രാമപഞ്ചായത്തിനെ മുന്‍സിപ്പാലിറ്റിയായി ഉയര്‍ത്തിയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കടകം കൂടുതല്‍ തുക ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന വാദമുയരുന്നു.ജില്ലയില്‍ നിലവില്‍ കട്ടപ്പനയും തൊടുപുഴയും രണ്ട് മുന്‍സിപ്പാലിറ്റികളാണ് ഉള്ളത്.ഹൈറേഞ്ചിലെ പ്രധാന ടൗണുകളില്‍ ഒന്നെന്ന പരിഗണന കൂടി കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.