
അടിമാലി: അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ഇരു വൃക്കകളും പ്രവർത്തനരഹിതമായ ആൽബിൻ ജോയ്ക്കായി ബിരിയാണി ചലഞ്ചിലൂടെ പണം സമാഹരിക്കുന്നു . സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ആൽവിൻ ജോയ് കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇരുവൃക്കകളും തകരാറിൽ ആയതിനെ തുടർന്ന് ഡയാലിസിസ് ചെയ്തുവരുന്നു. വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കായി ചിലവാകുന്നത് ഏകദേശം 25 ലക്ഷം രൂപയാണ്. ഈ സാഹചര്യത്തിലാണ് സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പുതിയൊരു ആശയവുമായി രംഗത്ത് വന്നത്. കുട്ടികൾ തന്നെ ബിരിയാണി തയ്യാറാക്കി വിൽക്കുകയും അതിലൂടെ ലഭിക്കുന്ന ലാഭം ആൽബിൻ ജോയ് സഹായനിധിക്ക് കൈമാറാനുമാണ് ഉദ്ദേശിക്കുന്നത്. ഒരു ബിരിയാണിക്ക് 150 രൂപയാണ്.ജൂലൈ 22 തിങ്കളാഴ്ച നടത്തുന്ന ബിരിയാണി ചലഞ്ചിൽ മുൻകൂറായി ബുക്ക് ചെയ്യുന്നവർക്ക് കുട്ടികൾ തന്നെ ബിരിയാണി വീടുകളിൽ എത്തിച്ചു നൽകുന്നു. ഇതിലൂടെ ഒന്നര ലക്ഷം രൂപ സമാഹരിക്കാനാണ് കുട്ടികൾ ഉദ്ദേശിക്കുന്നത്…
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
9142152505,9605434448,9447915616,9447565719