ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷിക ദിനത്തില്‍ കാരുണ്യപദ്ധതികളുമായി അടിമാലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

അടിമാലി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അടിമാലി മേഖലയില്‍ വിവിധ കാരുണ്യപദ്ധതികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.രാവിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന സംഘടിപ്പിച്ചു.തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയില്‍ അന്നദാന വിതരണം നടത്തി.

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ തിരസ്ക്കരിക്കാനാകാത്ത സംഭാവന നല്കിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് പറഞ്ഞു.

രക്തദാനത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് പങ്ക് ചേര്‍ന്നു.കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വര്‍ഗ്ഗീസ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരും മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസിന്റെ മറ്റിതര പോഷക സംഘടന പ്രവര്‍ത്തകരും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേര്‍ന്നു.