
അടിമാലി: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്റെ ഹൈറേഞ്ച് മേഖലാ കലോത്സവം നടന്നു. മേഖലാ ആസ്ഥാനമായ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് മൗണ്ട് സെഹിയോന്‍ അരമന ചാപ്പലിലായിരുന്നു മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്റെ ഹൈറേഞ്ച് മേഖലാ കലോത്സവം നടന്നത്. കലോത്സവത്തില്‍ അഞ്ചു ഡിസ്ട്രിക്റ്റുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ചു. 163 പോയിന്റോടെ വാളറ ഡിസ്ട്രിക്ട് ചാമ്പ്യന്‍മാരായി. 147 പോയിന്റുമായി കമ്പിളികണ്ടം ഡിസ്ട്രിക്റ്റ് രണ്ടാം സ്ഥാനവും 119 പോയിന്റുമായി രാജകുമാരി ഡിസ്ട്രിക്റ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലോത്സവത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
എം ജെ എസ് എസ് എ മേഖലാ കോ-ഓര്‍ഡിനേറ്റര്‍ ഫാ. എല്‍ദോ വര്‍ഗീസ് ആര്യപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. എം.ജെ.എസ്.എസ്.എ. കേന്ദ്ര സെക്രട്ടറി എന്‍.എ ജോസ്, മേഖലാ ഡയറക്ടര്‍ ബിനു മാത്യൂസ്, കൊച്ചി ഭദ്രാസന ഡയറക്ടര്‍ ബിജു തമ്പി, സെന്‍ട്രല്‍ കമ്മിറ്റി അംഗം തോമസ് പോള്‍, ഹൈറേഞ്ച് മേഖലാ സെക്രട്ടറി അഡ്വ. സി.ബി ജോഫ്രി, അരമന മാനേജര്‍ റവ. ഐസക് മേനോത്തുമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. എല്‍ദോസ് കുറ്റപ്പാല കോര്‍-എപ്പിസ്‌കോപ്പ, മേഖലാ സെക്രട്ടറി ഫാ. മത്തായി കുളങ്ങരക്കുടി, വൈദീക സെക്രട്ടറി, ഫാ. സാം എബ്രഹാം, ഫാ. ജെയിസ് കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു.