സി എച്ച് ആര്‍ വിഷയം; വിമര്‍ശനവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി
സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് തിരുത്തണം

അടിമാലി: സി എച്ച് ആര്‍ വിഷയത്തില്‍ ജനകീയ സദസ്സ് നടത്തുന്നതിനു പകരം സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് തിരുത്തുകയാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ചെയ്യേണ്ടതെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. ജില്ലയില്‍ വന വിസ്തൃതി വര്‍ധിപ്പിക്കാനുള്ള ഗൂഢനിക്കമാണ് സര്‍ ക്കാര്‍ നടത്തുന്നത്. വനം വകുപ്പ് മൂന്നാര്‍ ഡിവിഷനില്‍ മാത്രം 2017ന് ശേഷം 144 ചതുരശ്ര കീ.മീ വന വിസ്തൃതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇടതു സര്‍ക്കാരാണ് ജില്ലയിലെ സി എച്ച് ആര്‍ വിഷയം സങ്കീര്‍ണമാക്കിയതെന്നും എം പി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സിഎച്ച്ആര്‍ വിഷയത്തില്‍ സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിക്ക് വിശദമായ കത്ത് നല്‍കിയിട്ടുണ്ടെന്നും എംപി പറഞ്ഞു. കര്‍ഷകരെ കുടിയിറക്കി രണ്ട് ലക്ഷത്തിലധികം ഏക്കര്‍ ഭൂമി സി എച്ച് ആര്‍ റിസര്‍വ് വനമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നല്‍കിയിട്ടുള്ള പരിസ്ഥിതി സംഘടനയുടെ അതേ നിലപാടാണ് ഈ വിഷയത്തില്‍ പിണറായി സര്‍ക്കാരിനുള്ളത്. ഏലം പട്ടയ ഭൂമിയില്‍ യാതൊരു വിധ നിര്‍മാണത്തിനും അനുമതി നല്‍കാന്‍ പാടില്ലെന്ന 2019ലെ ഒന്നാം പിണറായി സര്‍ക്കാര്‍ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുകയാണ്.
ലൈഫ് ഭവന നിര്‍മാണത്തിനു പോലും പെര്‍മിറ്റ് നല്‍കാത്ത സര്‍ക്കാരാണ് പിണറായിയുടേതെന്നും എം പി വിമര്‍ശനമുന്നയിച്ചു.അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡി സി സി ഉപാധ്യക്ഷന്‍ പി വി സ്‌കറിയ, ബാബു പി കുര്യാക്കോസ്, ഹാപ്പി കെ വര്‍ഗ്ഗീസ്, കെ കൃഷ്ണമൂര്‍ത്തി, എം എ അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു.