തണല്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

അടിമാലി : കേന്ദ്ര സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ദേശിയപാത 185ല്‍ പാതയോരത്ത് തണല്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അടിമാലി കുമളി ദേശിയപാതയോരത്ത് മഴക്കാലത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങളും മരശിഖരങ്ങളും മാസങ്ങള്‍ക്ക് മുമ്പ് മുറിച്ച് നീക്കിയിരുന്നു.ഇതിന്ഇ തിന് ശേഷമാണിപ്പോള്‍ കേന്ദ്ര സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ദേശിയപാത 185ല്‍ പാതയോരത്ത് തണല്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. കാറ്റിലും മഴയത്തും ഒടിഞ്ഞും കടപുഴകിയും വീഴാന്‍ സാധ്യത തീരെക്കുറവുള്ള കടുപ്പമുള്ള വൃക്ഷങ്ങളാണ് നട്ട് പിടിപ്പിക്കുന്നത്.എന്‍ എച്ച് സബ് ഡിവിഷന്‍ കോതമംഗലവും പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരളയുടെയും ആഭിമുഖ്യത്തിലാണ് വൃക്ഷത്തൈകള്‍ നട്ടത്.കല്ലാര്‍കുട്ടിയില്‍ നിന്നുമാണ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. വാളംപുളി, മണിമരുത്, നീര്‍മാതളം തുടങ്ങി വിവിധയിനം തണല്‍ വൃക്ഷങ്ങളാണ് വച്ച് പിടിപ്പിക്കുന്നത്. പരിപാടിയില്‍ കോതമംഗലം എന്‍ എച്ച് സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരായ കാര്‍ത്തിക രമേശന്‍, ഐശ്വര്യ വാസു, റോയി ജോസഫ്, ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.