
അടിമാലി: രാഷ്ട്രീയ ജനതാദളിന്റെ ഇടുക്കി ജില്ലാ കണ്വന്ഷന് നാളെ അടിമാലിയില്‍ നടക്കും.അടിമാലി വൈസ് മെന്‍ ഹാളില്‍ വച്ചാണ് കണ്വന്ഷന് നടക്കുന്നത്. സംസ്ഥാന, ജില്ലാ നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. കണ്വന്ഷന് സംഘടനാ സംസ്ഥാന സെക്രട്ടറിജനറല്‍ ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് റ്റി എം ഷെരീഫ്, സെക്രട്ടറി ശ്രീജേഷ്, ജില്ലാ കമ്മിറ്റിയംഗം എം ജി ജോയി എന്നിവര്‍ അറിയിച്ചു. കണ്‍വന്‍ഷനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു. ഉദ്ഘാടന യോഗത്തില്‍ സംഘടനാ ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട് അധ്യക്ഷത വഹിക്കും. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് ചെയര്മാന് വി കുഞ്ഞാലി മുഖ്യപ്രഭാഷണം നടത്തും.ജെയ്സണ്‍ പാനിക്കുളങ്ങര, കൊച്ചറ മോഹനന് നായര്‍, എം എം ജോസഫ്, ജോണ്‍ തോട്ടം, എം കെ ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും. യോഗത്തില്‍ മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും.