
അടിമാലി: ഡി കെ എല്‍ എം അടിമാലി മേഖലയും മഹല്ല് കോര്‍ഡിനേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് റസൂല്‍ സംഗമവും മഹല് സംയുക്ത റാലിയും ഇന്ന് വൈകിട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുനബിയുടെ 1499മത് ജന്മദിനത്തോടനുബന്ധിച്ചാണ് അടിമാലിയില്‍ മീലാദ് റസൂല്‍ സംഗമവും മഹല് സംയുക്ത റാലിയും സംഘടിപ്പിക്കുന്നത്. റാലിക്ക് ശേഷം അടിമാലി ടൗണ്‍ ജൂമാ മസ്ജിദിന് മുമ്പില്‍ മീലാദ് റസൂല്‍ സംഗമം ആരംഭിക്കും. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് സംഗമം ഉദ്ഘാടനം ചെയ്യും.ദേവികുളം എം.എല്‍.എ അഡ്വ. എ. രാജ മുഖ്യ പ്രഭാഷണം നടത്തും. ഡി കെ എല്‍ എം അടിമാലി മേഖല പ്രസിഡന്റ് നൗഷാദ് മിഫ്താഹി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഷ്‌റഫ് അഷ്‌റഫി പന്താവൂര്‍ മീലാദ് റസൂല്‍ പ്രഭാഷണം നടത്തും. സയ്യിദ് സുല്‍ഫുദ്ദീന്‍ തങ്ങള്‍ ഓടയ്ക്കാസിറ്റി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.ഹാഫിസ് മുഹമ്മദ് ഷെരീഫ് അല്‍ അര്‍ഷദി ആമുഖപ്രഭാഷണം നടത്തും. ഫാ. ഐസക് മേനോത്തുമാലില്‍ കോര്‍എപ്പിസ്‌കോപ്പ, മഠത്തുംമുറി അജിത് ശാന്തി എന്നിവര്‍ സൗഹൃദ സന്ദേശം നല്‍കുമെന്നും ഹാഫിസ് മുഹമ്മദ് ഷെരീഫ് അല്‍ അര്‍ഷദി, കെ എച്ച് അലി, ഹനീഫ അറക്കല്‍, എം കെ ജമാലുദ്ദീന്‍ മൗലവി, സയ്യിദ് ഹാജി പൊന്നപ്പാല, സുനീര്‍ കാര്യമറ്റം, യൂനുസ് വള്ളോംപടി, അലി പുല്ലാരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.