നായാട്ടിനെത്തിയ സംഘത്തില്‍ പെട്ട രണ്ടു പേരെ വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടി

അടിമാലി: മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ നായാട്ടിനെത്തിയ സംഘത്തില്‍ പെട്ട രണ്ടു പേരെ വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. ആനച്ചാല്‍ തോക്കുപാറ സ്വദേശികളായ അജീഷ്, അനന്ദു എന്നിവരെയാണ് ദേവികുളം റെയ്ഞ്ചോഫീസര്‍ പി വി വെജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുറ്റിയാര്‍വാലിയില്‍ പട്രോളിങ്ങ് നടത്തുന്നതിനിടയില്‍ വെടിയൊച്ചകള്‍ കേട്ടതിനെ തുടര്‍ന്ന് വനപാലക സംഘം നടത്തിയ പരിശോധനയിലാണ് രണ്ടു പേര് പിടിയിലായത്. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി സംഘത്തിലുണ്ടായിരുന്ന മറ്റു നാലു പേര് ഓടി രക്ഷപ്പെട്ടതായി വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ, ആഡംബര ബൈക്ക്, ആയുധങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. വെടികൊണ്ട മ്ലാവിനെ ചത്ത നിലയില്‍ കണ്ടെത്തി. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ഈ സംഘം സ്ഥിരമായി പ്രദേശത്ത് നായാട്ട് നടത്തുന്നവരാണെന്ന വിവരം വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു.ഓടി രക്ഷപ്പെട്ട 4 പേര്‍ക്കായുള്ള അന്വേഷണം വനം വകുപ്പ്ഊര്ജ്ജിതമാക്കി.