
അടിമാലി: ബൈസണ്‍വാലിയിലെ കുടുംബശ്രീയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ബേക്കറി സ്വകാര്യ വ്യക്തിക്ക് കൈമാറുവാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു സമരം ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജാന്‍സി ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തില്‍ സംഘടനാ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ചു ജിന്‍സ്, ബ്ലോക്ക് പ്രസിഡന്റ് മിനി ബിജു,ജില്ലാ സെക്രട്ടറിമാരായ ഷാന്റി ബേബി,ലാലി ജോര്‍ജ് തുടങ്ങി നിരവധി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.